Skip to content

പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 17 ആം വയസ്സിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച പാർത്ഥിവ് തന്റെ 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനോടാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.

17 ആം വയസ്സിൽ സൗരവ് ഗാംഗുലിയ്ക്ക് കീഴിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച പാർത്ഥിവ് പട്ടേൽ ഇന്ത്യയ്ക്ക് വേണ്ടി 25 ടെസ്റ്റ് മത്സരങ്ങളും 38 ഏകദിനവും 2 ടി20യുമടക്കം 65 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ടെസ്റ്റിൽ 25 മത്സരങ്ങളിൽ നിന്നും6 ഫിഫ്റ്റിയടക്കം 934 റൺസ് നേടിയ പാർത്ഥിവ് പട്ടേൽ 38 ഏകദിന മത്സരങ്ങളിൽ നിന്നും 4 ഫിഫ്റ്റിയടക്കം 736 റൺസ് നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ 139 മത്സരങ്ങളിൽ നിന്നും 22.6 ശരാശരിയിൽ 13 ഫിഫ്റ്റിയടക്കം 2,848 റൺസ് നേടിയിട്ടുണ്ട്.

17 ക്കാരനായ കൗമാരക്കാരൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിൽ ആത്മവിശ്വാസം കാണിച്ച ബിസിസിഐയ്ക്ക് നന്ദിയുണ്ടെന്നും അതിനൊപ്പം തന്നെ ടീമുകളുടെ ഭാഗമാകാൻ അവസരം നൽകിയ ഐ പി എൽ ടീമുകൾക്ക് ഈ വേളയിൽ നന്ദി പറയുന്നുവെന്നും ഔദ്യോഗിക പ്രസ്താവനയിൽ പാർത്ഥിവ് പട്ടേൽ പറഞ്ഞു.