Skip to content

തകർത്താടി ബോൾട്ട് ന്യൂസിലാന്റിന് തകർപ്പൻ ജയം 

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലാന്റിന് 204 റൺസിന്റെ വൻ വിജയം . 34 റൺസ് വഴങ്ങി 7 വിക്കറ്റ് നേടിയ ട്രെന്റ് ബോൾട്ട് ആണ് വിൻഡീസിനെ തകർത്തത് . 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 325 റൺസ് എടുത്തു . 63 പന്തിൽ 83 റൺസ് എടുത്ത നിക്കോൾസ് ആണ് ടോപ്പ് സ്‌കോറർ . 

മറുപടി ബാറ്റിങിന് ഇറങ്ങിയ വിൻഡീസിന് 28 ഓവറിൽ 121 റൺസിന് ഓൾ ഔട്ട് ആയി . 

ട്രെന്റ് ബോൾട്ട് ആണ് കളിയിലെ കേമൻ .