Skip to content

സ്റ്റുവർട്ട് ബ്രോഡിനെ മറി കടന്ന് നുവാൻ പ്രദീപ് സ്വന്തമാക്കിയത് നാണക്കേടിന്റെ റെക്കോർഡ്

ഇന്നത്തെ കളിയിൽ ശ്രീലങ്കൻ ബോളർമാർ അടി വാങ്ങിച്ചു കൂട്ടിയപ്പോൾ നുവാൻ പ്രദീപിനെ തേടിയെത്തിയത് നാണക്കേടിന്റെ റെക്കോർഡാണ് .10 വർഷം പഴക്കമുള്ള റെക്കോർഡിന് ഉടമ ഇനി നുവാൻ പ്രദീപാണ് .T20 യിൽ ഇന്ത്യക്കെതിരെ ഒരു ബോളർ വഴങ്ങുന്ന ഉയർന്ന റൺസാണ് നുവാൻ പ്രദീപ് സ്വന്തമാക്കിയത് . 2007 ൽ യുവരാജ് ആറ് ബോളിൽ തുടർച്ചയായി ആറ് six അടിച്ചപ്പോൾ ,സ്റ്റുവർട്ട് ബ്രോഡിന് കിട്ടിയത് ഒരു ബോളറും ആഗ്രഹിക്കാത്ത റെക്കോർഡാണ് .

അന്ന് സ്റ്റുവർട്ട് ബ്രോഡ് വഴങ്ങിയത് 60 റൺസാണ് . 10 വർഷങ്ങൾക്ക് ശേഷം ഈ റെക്കോർഡിന് മാറ്റം കുറിച്ച് പ്രതിപ് വഴങ്ങിയത് 61 റൺസാണ് .

ഇൗ റെക്കോർഡിൽ മൂന്നാമൻ ഇംഗ്ലണ്ട് താരം ജോർദനാണ് . ജോർദാൻ വഴങ്ങിയത് 56 റൺസാണ് . ഇൗ വർഷം ഫെബ്രുവരിയിൽ ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ ആയിരുന്നു ഇത് . നാലാമത് വെസ്റ്റ് ഇൻഡീസ് താരം റസ്സേലാണ് . റസ്സേൽ വഴങ്ങിയത് 53 റൺസാണ് . 2016 ലായിരുന്നു സംഭവം .

Nuwan pradeep [ SL] 61
Stuart broad [ENG] 60
CJ Jordan [ ENG ] 54
AD Russell [ WI ] 53
AJ Tye [ Aus ] 51
KMDN Kulasekara [SL] 50