Skip to content

ഇന്നത്തെ സെഞ്ചുറിയോടെ രോഹിത് ശർമ നേടിയ  റെക്കോർഡുകൾ 

ശ്രീലങ്കക്കെതിരായ കളിയിൽ 35 പന്തിൽ നേടിയ സെഞ്ച്വറിക്ക്‌ പിന്നാലെ രോഹിത് ശർമയെ തേടിയെത്തിയത് T20 യിലെ നിരവധി റെക്കോർഡുകളാണ് . ക്യാപ്റ്റൻ എന്ന നിലയിലും ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നിലയിലും കുറെ റെക്കോർഡുകൾ സ്വന്തം പേരിൽ തിരുത്തിയെഴുതി .

1. ഒരു ഇന്ത്യക്കാരന്റെ T20 യിലെ ഉയർന്ന സ്കോർ . 118 റൺസ് എടുത്ത് ഈ റെക്കോർഡ് തിരുത്തി കുറിച്ചു . മുമ്പ് ഈ റെക്കോർഡ് നേടിയിരുന്നത് KL Rahul ആയിരുന്നു . KL Rahul ന്റെ റണ്സ് 110 ആണ് .വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു 110 റൺസ് നേടിയത് .

2. T20 യിൽ 2 സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് രോഹിത് ശർമ . മൊത്തത്തിൽ അഞ്ചാമത്തെ കളിക്കാരനും . ഇതിന് മുമ്പ് നേടിയവർ ക്രിസ് ഗെയ്ൽ , മക്കല്ലം , കോളിൻ മുൻറോ , ലെവിസ് എന്നിവരാണ് . ഒരു പക്ഷെ ഇന്ന് KL Rahul സെഞ്ച്വറി അടിച്ചിരുന്നെങ്കിൽ ഈ റെക്കോർഡിലെ ആറാം സ്ഥാനക്കാരൻ ആവുമായിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ താരവും .

3. T20 യിലെ വേഗതയേറിയ സെഞ്ച്വറി . 35 പന്തിൽ സെഞ്ച്വറി നേടി സൗത്ത് ആഫ്രിക്കൻ താരം മില്ലർക്കൊപ്പം റെക്കോർഡ് പങ്കിടുന്നു . മില്ലർ ഈ റെക്കോർഡ് സ്വന്തമാക്കിയത് ബംഗ്ലദേശിനെതിരെ ആയിരുന്നു .

4.T20 യിലെ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഉയർന്ന സ്കോർ . മൊത്തത്തിൽ മൂന്നാമത്തെ ഉയർന്ന റൺസാണ് . T20 യിലെ ഒരു ക്യാപ്റ്റന്റെ ഉയർന്ന റൺസ് വാട്‌സണിന്റെ പേരിലാണ് . 2016 ൽ ഇന്ത്യക്കെതിരെ നേടിയ 124 റൺസ് . രണ്ടാമത് സൗത്ത് ആഫ്രിക്കൻ താരം ഡുപ്ലെസിസ് , 2015 ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 119 റൺസ് . മുമ്പ് ഇന്ത്യൻ ക്യാപ്റ്റന്റെ ഉയർന്ന സ്കോർ കോഹ്‌ലിയുടെ പേരിലായിരുന്നു . അന്നും ശ്രിലങ്കക്കെതിരെ ആയിരുന്നു ഈ നേട്ടം , 82 റൺസ് നേടി .

5. T20 യിൽ ഒരു ഇന്നിങ്സിൽ കൂടുതൽ six അടിച്ചു എന്ന റെക്കോർഡും സ്വന്തമാക്കി . രോഹിത് ശർമ അടിച്ച് കൂട്ടിയത് 10 സിക്സാണ് . ഇൗ കളിയിൽ തന്നെ 8 സിക്സ് അടിച്ച് രാഹുലും ലിസ്റ്റില് രണ്ടാമതായി ഇടം നേടി . ഇതിന് മുമ്പ് റെക്കോർഡ് യുവരാജിന്റെ പേരിൽ ആയിരുന്നു , തവണ യുവരാജ് ഒരു ഇന്നിങ്സിൽ 7 സിക്സ് അടിച്ചു . 2007 ൽ ഇംഗ്ലണ്ടിനെതിരെയും 2012 ൽ പാകിസ്താൻ എതിരെയും 7 സിക്സ് അടിച്ചു .

6. ഒരു ഇന്നിങ്സിൽ റൺസിന്റെ [ 75 + റൺസാണ് അടിസ്ഥാനം ] കൂടുതൽ ശതമാനവും ബൗണ്ടറി വഴി നേടി എന്ന അപൂർവ റെക്കോർഡും രോഹിത് നേടി . 118 റൺസിൽ 108 റൺസും നേടിയത് ബൗണ്ടറി വഴിയാണ് [ 10 സിക്സ് – 12 ഫോർ ] ശതമാനം 91.52 % . മുമ്പ് ഈ റെക്കോർഡ് മുഹമ്മദ് നബിയുടെ പേരിലായിരുന്നു . നബി 89 റൺസിൽ 78 റൺസും നേടിയത് ബൗണ്ടറിയിലുടെയാണ് [ 87.64 % ] .

7 . ഒരു കലണ്ടർ വർഷത്തിൽ എല്ലാ ഫോർമാറ്റിലും കൂടി കൂടുതൽ സിക്സ് അടിച്ച കളിക്കാരൻ എന്ന റെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക് സ്വന്തം . ഡിവില്ലേഴ്സിനെ മറി കടന്നായിരുന്നു ഈ നേട്ടം . രോഹിത് ശർമ ഈ വർഷം നേടിയത് 64 സിക്സുകൾ ആൺ . ഡിവില്ലേഴ്സ് 2015 ൽ അടിച്ചത് 63 സിക്സുകളാണ് .