Skip to content

വോണിന്റെ എക്കാലത്തെയും മികച്ച 10 ബാറ്റ്സ്മാന്മാരുടെ ലിസ്റ്റിൽ കോഹ്ലിയും സ്മിത്തും 

ക്രിക്കറ്റ് ലോകത്തിലെ റെക്കോർഡുകൾ തകർക്കാൻ മത്സരിക്കുകയാണ് ഇന്ത്യൻ നായകൻ കോഹ്‌ലിയും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും . ഇവരിൽ ആരാണ് മികച്ച ബാറ്റ്‌സ്മാൻ എന്നതിൽ ഇപ്പോഴും തർക്കങ്ങൾ നടക്കുന്നു . ഇരുവരും ഇപ്പോൾ ക്രിക്കറ്റ് ഇതിഹാസം വോണിന്റെ ഏറ്റവും മികച്ച 10 ബാറ്റ്സ്മാന്മാരുടെ ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് . Ab ഡിവില്ലിയേഴ്സ് മാത്രമാണ് ഇവരെ കൂടാതെ പട്ടികയിൽ ഉള്ള ആധുനിക ക്രിക്കറ്റിലെ ബാറ്റ്‌സ്മാൻ . 

ഒരു മാഗസിന് വേണ്ടി നൽകിയ അഭിമുഖത്തിൽ ആണ് ക്രിക്കറ്റ് ലോകത്തിലെ എക്കാലത്തെയും മികച്ച 10 ബാറ്റ്സ്മാന്മാരെ വോൺ തിരഞ്ഞെടുത്തത് . 

ഓസ്ട്രേലിയൻ ഇതിഹാസം സർ ഡോൺ ബ്രാഡ്മാൻ ആണ് വോണിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ .

ബ്രാഡ്മാന് ശേഷം താൻ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ വിവിയൻ റിച്ചാർഡ്‌സ് ആണെന്നും വോൺ പറഞ്ഞു . സച്ചിനും ബ്രെയിൻ ലാറയും ആണ് വോണിന്റെ ഇഷ്ട്ടപ്പെട്ട ബാറ്റ്‌സ്മാൻ . ടീമിലെ സഹതാരം കൂടിയായിരുന്ന റിക്കി പോണ്ടിങ് ആണ് ലിസ്റ്റിലെ മറ്റൊരു ബാറ്റ്‌സ്മാൻ .

സ്മിത്ത് ടെസ്റ്റിൽ കോഹ്ലിയെക്കാൾ മികച്ച ബാറ്റ്‌സ്മാൻ 

ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ സ്മിത്ത് ആണ് . സ്മിത്ത് എല്ലാ സാഹചര്യങ്ങളിലും റൺസ് നേടാൻ കഴിവുള്ള ബാറ്റ്‌സ്മാൻ ആണ് ഇംഗ്ലണ്ട് ആയാലും ഇന്ത്യ ആയാലും ഓസ്ട്രേലിയ ആയാലും . സ്മിത്ത് മറ്റുള്ളവരെ പോലെ വമ്പൻ ബൗണ്ടറികൾ നേടുന്ന ബാറ്റ്‌സ്മാൻ അല്ല എന്നാൽ എതിർ ടീമിനെ പതുക്കെ 1000 കഷ്ണങ്ങൾ ആക്കാൻ സ്മിത്തിന് കഴിയും . സ്മിത്ത് ഇംഗ്ലണ്ടിൽ 200 നേടി ഇപ്പോൾ ഓസ്ട്രേലിയയിലും ഇന്ത്യയിലും സ്മിത്ത് സെഞ്ചുറികൾ നേടി . മൂന്നും മൂന്ന് സാഹചര്യങ്ങൾ ആണ് അത് തന്നെയാണ് സ്മിത്തിനെ മറ്റു ബാറ്റ്സ്മാന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത് . വോൺ പറഞ്ഞു . 

കോഹ്ലി മൂന്നു ഫോർമാറ്റിലും മികച്ച ബാറ്റ്‌സ്മാൻ ആണെന്നും വോൺ കൂട്ടിച്ചേർത്തു. 


Here are the top 10 batsmen rated by Shane Warne:
1. Don Bradman

2. Brian Lara

3. Sachin Tendulkar

4. Greg Chappell

5. Ricky Ponting

6. Allan Border

7. Jacques Kallis

8. Graham Gooch

9. AB de Villiers

10. Steve Smith, Virat Kohli