Skip to content

നിങ്ങളെ അൽഭുതപ്പെടുത്തുന്ന ക്രിക്കറ്റിലെ ചില കണക്കുകൾ

1. ഏകദിനത്തിൽ ശ്രീലങ്കൻ താരം സനത് ജയസൂര്യ ഷെയ്‌ൻ വോണിനെക്കാൾ വിക്കറ്റ് നേടിയിട്ടുണ്ട്.

Shane warne 194 ഏകദിന മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റ് നേടി Sanath Jayasurya 445 ഏകദിന മത്സരങ്ങളിൽ നിന്ന് 323 വിക്കറ്റ് നേടി

2. ഒരോവറിൽ നേടിയ ഏറ്റവും വലിയ റൺസ് 36 അല്ല , 77 റൺസാണ് .

3. ടെസ്റ്റിൽ ആദ്യ മത്സരത്തിന് ശേഷം ടീമിൽ നിന്ന് പുറത്താകാതെ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരത്തിൽ കളിച്ചത് ആദം ഗിൽക്ക്രിസ്റ്റാണ് . 96 മത്സരത്തിൽ കളിച്ചു . 5 Nov 1999 മുതൽ 24 ജനുവരി 2008 വരെ .

4. തുടർച്ചയായി 21 ഓവർ maiden എറിഞ്ഞ താരമാണ് Bapu Nadkarni [ ഇന്ത്യ ] . 1964 ജനുവരി 12 ന് ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ ആയിരുന്നു ഈ റെക്കോർഡ് . 32-27-5-0 Bowling figure

5. ടെസ്റ്റ് കരിയറിൽ നേടിയ റൺസിനേക്കാൾ കൂടുതൽ വിക്കറ്റ് എടുത്തവരാണ് Chris Martin and B.s chandRasekhar .

6. First class കരിയറിൽ sir jack Hobbs 199 സെഞ്ച്വറി നേടി .

7. വിരാട് കൊഹ്‌ലിയുടെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യ 5 തവണ 300+ റൺസ് chase ചെയ്തു . ഇതിൽ 4 തവണ കോഹ്ലി സെഞ്ച്വറി നേടി .

8. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ നോട്ട് ഔട്ട് ആയത് Courtney Walsh . 185 ഇന്നിങ്സിൽ 61 തവണ നോട്ട് ഔട്ടാണ് .

9. ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ഫൈനലിലും , സെമി ഫൈനലിലും സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് ജയവർദേന .

10. ഏകദിനത്തിൽ തുടർച്ചയായി 4 തവണ Man of the match അവാർഡ് കിട്ടിയ ഒരേയൊരു താരമാണ് ഗാംഗുലി .

11 . ഡോൺ ബ്രാഡ്മാൻ തന്റെ കരിയറിൽ ആറ് തവണ മാത്രമാണ് സിക്സ് അടിച്ചത് .

12. സച്ചിൻ രഞ്ജി കരിയറിൽ ഒരു തവണ മാത്രമാണ് ഡക്ക് ആയത് . അന്ന് സച്ചിന്റെ വിക്കറ്റ് എടുത്തത് ബുവനേശ്വർ കുമാറാണ് .

13. സഈദ് അജമൽ ഒരു തവണ പോലും ഏകദിനത്തിൽ Man of the match അവാർഡ് നേടിയിട്ടില്ല .

14. 100 ടെസ്റ്റ് മത്സരങ്ങളിൽ ക്യാപ്റ്റനായ ഒരേയൊരു കളിക്കാരനാണ് സൗത്ത് ആഫ്രിക്കൻ താരം ഗ്രീം സ്മിത്ത് .

15. 353 ഏകദിന മത്സരം കളിച്ചിട്ട്‌ ഒരു തവണ പോലും അഫ്രീദി 100 ബോൾ നേരിട്ടിടില്ല.