Skip to content

ധോണി സിക്സ് അടിച്ച് ഫിനിഷ് ചെയ്ത മത്സരങ്ങൾ 

സച്ചിന്റെ സ്‌ട്രൈറ്റ് ഡ്രൈവ് പോണ്ടിങ്ങിന്റെ പുൾ ഷോട്ട് കൊഹ്‌ലിയുടെ കവർ ഡ്രൈവ് അങ്ങനെ ക്രിക്കറ്റ് പ്രേമികൾക്ക് എപ്പോൾ കണ്ടാലും രോമാഞ്ചം ഉണ്ടാകുന്ന ഒന്നാണ് ധോണിയുടെ ലാസ്റ്റ് ബോൾ സിക്സ് . അവസാന പന്തിൽ ബാറ്റ് ചെയ്യുന്നത് ധോണിയാണെങ്കിൽ ആ പന്ത് ബൗണ്ടറി കടക്കുമെന്ന് ഭൂരിഭാഗം പേരും ഉറപ്പിച്ചിരിക്കും . 


ശ്രിലങ്കക്കെതിരായ ആദ്യ മത്സരത്തിലും അത് ആവർത്തിച്ചു . T20 യിൽ ധോണി വിരമിക്കണം എന്നു മുറവിളി കൂട്ടുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു അത് . 22 പന്തിൽ നിന്നും 39 റൺസ് നേടി യുവതാരം മനീഷ് പാണ്ഡെ യോട് ഒപ്പം ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിൽ ധോണിയെത്തിച്ചു . ഇത് 24 ആം തവണയാണ് ധോണി ഇന്റർനാഷണൽ ക്രിക്കറ്റിൽ സിക്സ് അടിച്ച് ഫിനിഷ് ചെയ്യുന്നത്. 

24 തവണ സിക്സ് നേടിയവയിൽ 13 തവണയും ധോണി സിക്സ് അടിച്ച് ഫിനിഷ് ചെയ്തത് ഏകദിനത്തിൽ ആണ് . അതിൽ 9 തവണയും ഇന്ത്യ ചേസ് ചെയ്യുമ്പോൾ കൂടിയായിരുന്നു. 
ടി20 യിൽ 8 തവണ ധോണി സിക്സ് നേടി ഇന്നിങ്‌സ് ഫിനിഷ് ചെയ്തു അതിൽ 3 തവണയും ചേസിങ് ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലും ധോണി സിക്സ് നേടി ഫിനിഷ് ചെയ്തിട്ടുണ്ട് . 

2015 ജൂലൈ 31 നാണ് ധോണി ആദ്യമായി തുടക്കമിടുന്നത്. വെസ്റ്റ് ഇൻഡീസിന് എതിരായ മത്സരത്തിൽ lawson ന് എതിരെയായിരുന്നു തുടക്കം . 


T20 യിൽ 2007 oct 20 ന്  ഓസ്ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീക്ക് എതിരെ ആണ് ആദ്യമായി സിക്സ് നേടി ഫിനിഷ് ചെയ്തത് . 
എന്നാൽ ഏതൊരു ക്രിക്കറ്റ് പ്രേമിയും ഓർത്തിരിക്കുക 2011 ഏപ്രിൽ 2 ന് ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കുലശേഖരക്കെതിരായ സിക്സ് ആയിരിക്കും . 24 തവണ ധോണി സിക്സ് നേടി ഫിനിഷ് ചെയ്തപ്പോൾ അതിൽ 22 തവണയും ഇന്ത്യ വിജയിച്ചു . വെറും 2 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത് . 

ലിസ്റ്റ് :