Skip to content

അടുത്ത കോഹ്‌ലിക്കും കൂട്ടർക്കും വിശ്രമമില്ലാത്ത നാളുകൾ ; മത്സരത്തിന്റെ ഷെഡ്യുൽ ഇങ്ങനെ

2020ൽ കൊറോണ വൈറസ് മൂലം നിരവധി മത്സരങ്ങളാണ് ഉപേക്ഷിക്കേണ്ടി വന്നത്. അതിനാൽ 2021 വിരാട് കൊഹ്‌ലിക്കും കൂട്ടർക്കും വിശ്രമമില്ലാത്ത നാളുകളായിരിക്കും. 2021 ലെ ഇന്ത്യൻ ടീമിന്റെ ഷെഡ്യുൽ പുറത്ത് വിട്ടിരിക്കുകയാണ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇന്ത്യൻ ടീമിന് തിരക്കേറിയ മത്സര ക്രമങ്ങളാണ്. ഒപ്പം അടുത്ത വർഷം ടി20 ലോകക്കപ്പും ഇന്ത്യൻ പ്രീമിയർ ലീഗും അരങ്ങേറുന്നതാണ്.

ജനുവരി – ഡിസംബർ കാലയളവിൽ 14 ടെസ്റ്റും 16 ഏകദിനവും 23 ടി20യും ഇന്ത്യന് ടീം കളിക്കും. ഏഷ്യാകപ്പും ടി20 ലോകക്കപ്പ് മത്സരങ്ങൾ കൂടാതെയാണ് ഇത്. ഈ മാസം 27ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനം ജനുവരിയിൽ അവസാനിക്കും, പിന്നാലെ ഇംഗ്ലണ്ടുമായി ഇന്ത്യയിലാണ് മത്സരം. 4 ടെസ്റ്റ്, 4 ഏകദിനം, 4 ടി20 എന്നിവ ഇതിൽ ഉൾപ്പെടും.

മാർച്ചിൽ ഇത് അവസാനിച്ചാൽ പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണിന് തുടക്കമാവും. ശേഷം അയൽ രാജ്യമായ ശ്രീലങ്കയോടാണ് മത്സരം. ടി20 ലോകകപ്പ് അടുത്ത വർഷം നടക്കുന്നതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗ് പ്രകടനം ഏറെ ഉറ്റുനോക്കും.