Skip to content

ആർസിബി മാനേജ്മെന്റിൽ ഞാൻ ഉണ്ടായിരുന്നുവെങ്കിൽ കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയേനെ ; വിമർശനവുമായി ഗംഭീർ

13 ആം സീസണിൽ ബംഗ്ലൂരിന്റെ ഐപിഎൽ കിരീടമെന്ന സ്വപ്നം പൂവണിയുമെന്ന് കരുതിയെങ്കിലും എലിമിനേറ്ററിൽ എല്ലാം തകർത്തെറിഞ് സൺ റൈസ് ഹൈദരബാദ്. നിർണായകമായ മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഹൈദരാബാദ് മറികടന്നു. 44 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ കെയ്ൻ വില്യംസനാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. ജേസൺ ഹോൾഡർ 20 പന്തിൽ 24 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 43 പന്തിൽ 56 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ആരോൺ ഫിഞ്ച് 30 പന്തിൽ 32 റൺസ് നേടി. തുടർച്ചയായി 4 മത്സരങ്ങൾ പരാജയപ്പെട്ടാണ് പ്ലേ ഓഫിൽ കയറിയത്.ലഭിച്ച അവസരം മുതലെടുക്കുവാൻ ടീമിനായില്ല. മധ്യ നിരയിലെ ബാറ്റിങ് പോരായ്മ വീണ്ടും ബംഗ്ലൂരിനെ വേട്ടയാടി. അവസാനം വരെ ഡിവില്ലിയേഴ്സ് മാത്രമാണ് പോരാടി നിന്നത്.

2013 ൽ ബംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോഹ്ലിക് 8 വർഷമായി ഒരു കപ്പ് പോലും നേടി കൊടുക്കാൻ സാധിക്കാത്തത് വീണ്ടും വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. താൻ ആർസിബി മാനേജ്‌മെന്റിൽ ഉണ്ടായിരുന്നുവെങ്കിൽ കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താകുമായിരുന്നവെന്ന് ഇഎസ്പിഎൻ പരിപാടിയിൽ മുൻ ഇന്ത്യൻ താരം ഗംഭീർ പറഞ്ഞു. ഇത്രെയും വർഷം ടീമിനെ നയിച്ച് കപ്പ് നേടി കൊടുക്കാൻ പറ്റാത്ത വേറെ ഒരു ക്യാപ്റ്റനെ കാണിച്ചു തരാനും അദ്ദേഹം പരിപാടിക്കിടെ ആവശ്യപ്പെട്ടു.

” എട്ട് വർഷം ഒരു നീണ്ട സമയമാണ്. അശ്വിന് കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. കിംഗ്സ് ഇലവൻ പഞ്ചാബിനായി രണ്ട് വർഷത്തെ ക്യാപ്റ്റൻസിയിൽ അദ്ദേഹത്തിന് കപ്പ് നേടി കൊടുക്കാനായില്ല, തുടർന്ന് അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ധോണി മൂന്ന് ഐ‌പി‌എൽ കിരീടങ്ങൾ നേടിയിട്ടുണ്ട്, രോഹിത് ശർമ നാല് കിരീടങ്ങൾ നേടിയിട്ടുണ്ട്, അതുകൊണ്ടാണ് അവർ ഇത്രയും കാലം ക്യാപ്റ്റൻ ആയി തുടരുന്നത്. എട്ട് വർഷമായി രോഹിത് ശർമ കപ്പ് നേടിയില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തെയും പുറത്താകുമായിരുന്നു. വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത നിയമങ്ങൾ ഉണ്ടാകരുത് ” ഗംഭീർ ചൂണ്ടിക്കാട്ടി.

” പ്രശ്‌നവും ഉത്തരവാദിത്തവും ആരംഭിക്കുന്നത് മാനേജുമെന്റിൽ നിന്നോ സപ്പോർട്ട് സ്റ്റാഫിൽ നിന്നോ അല്ല, ക്യാപ്റ്റനിൽ നിന്നാണ്. നിങ്ങൾ ക്യാപ്റ്റനാണെങ്കിൽ നിങ്ങൾക്ക് വിജയത്തിലും പരാജയത്തിലും ഉത്തരവാദിത്തമുണ്ട് ” ഗംഭീർ പറഞ്ഞു.