Skip to content

ഐ പി എല്ലിൽ നിന്നും കോഹ്ലിപ്പട പുറത്ത്, സൺറൈസേഴ്‌സിന് ആവേശവിജയം

ഐ പി എൽ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ വിജയം. മത്സരത്തിലെ വിജയത്തോടെ ഹൈദരാബാദ് രണ്ടാം ക്വാളിഫയറിലേക്ക് കടന്നപ്പോൾ ബാംഗ്ലൂർ ഐ പി എല്ലിൽ നിന്നും പുറത്തായി.

മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഹൈദരാബാദ് മറികടന്നു. 44 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ കെയ്ൻ വില്യംസനാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. ജേസൺ ഹോൾഡർ 20 പന്തിൽ 24 റൺസ് നേടി.

ബാംഗ്ലൂരിന് വേണ്ടി മൊഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ആഡം സാംപ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 43 പന്തിൽ 56 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ആരോൺ ഫിഞ്ച് 30 പന്തിൽ 32 റൺസ് നേടി.

സൺറൈസേഴ്സിന് വേണ്ടി ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റും ടി നടരാജൻ 2 വിക്കറ്റും ഷഹബാസ് നദീം ഒരു വിക്കറ്റും നേടി.

നവംബർ എട്ടിനാണ് ഡൽഹിയും സൺറൈസേഴ്‌സും തമ്മിലുള്ള ക്വാളിഫയർ പോരാട്ടം. നവംബർ 10 നാണ് ഫൈനൽ പോരാട്ടം.