Skip to content

മികവ് പുലർത്തി ബൗളർമാർ ; ഹൈദരാബാദിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

ബൗളർമാരുടെ അവിസ്‌മരണീയ പ്രകടനത്തിന്റെ മികവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 12 റൺസിന്റെ തകർപ്പൻ വിജയം. പഞ്ചാബ് ഉയർത്തിയ 127 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 19.5 ഓവറിൽ 114 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

നാലോവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റും അർഷ്ദീപ് സിങ് 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും രവി ബിഷ്ണോയ് നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടി.

20 പന്തിൽ 35 റൺസ് നേടിയ ഡേവിഡ് വാർണർ മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങാൻ സാധിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 2 വിക്കറ്റ് വീതം വീഴ്ത്തിയ റാഷിദ് ഖാൻ, സന്ദീപ് ശർമ്മ, ജേസൺ ഹോൾഡർ എന്നിവരുടെ മികവിലാണ് ഹൈദരാബാദ് 126/7 സ്കോറിൽ ഒതുക്കിയത്.

പഞ്ചാബിന് നിക്കോളാസ് പൂറൻ 28 പന്തിൽ 32 റൺസും കെ എൽ രാഹുൽ 27 പന്തിൽ 27 റൺസും നേടി.