Skip to content

ധവാന്റെ സെഞ്ചുറി പാഴായി, കിങ്‌സ് ഇലവൻ പഞ്ചാബിന് തുടർച്ചയായ മൂന്നാം വിജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 5 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ശിഖാർ ധവാന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി മികവിൽ ഡൽഹി ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. സീസണിലെ പഞ്ചാബിന്റെ നാലാം വിജയവും തുടർച്ചയായ നേടുന്ന മൂന്നാം വിജയവുമാണിത്.

28 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 53 റൺസ് നേടിയ നിക്കോളാസ് പൂറനാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ക്രിസ് ഗെയ്ൽ 13 പന്തിൽ 29 റൺസും ഗ്ലെൻ മാക്‌സ്‌വെൽ 24 പന്തിൽ 35 റൺസും നേടി.

ഡൽഹിയ്ക്ക് വേണ്ടി കഗിസോ റബാഡ നാലോവറിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ 61 പന്തിൽ പുറത്താകാതെ 12 ഫോറും 3 സിക്സുമടക്കം 106 റൺസ് നേടിയ ശിഖാർ ധവാന്റെ ഒറ്റയാൾ പ്രകടനമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ധവാന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയും ധവാൻ സെഞ്ചുറി നേടിയിരുന്നു.