Skip to content

തകർത്തടിച്ച്‌ വാട്സൺ തണ്ടറിന് ആവേശകരമായ വിജയം 

ആവേശകരമായ മത്സരത്തോടെ ബിഗ് ബാഷ് ലീഗിന് തുടക്കം . ആദ്യ മത്സരത്തിൽ സിഡ്നി സിക്സേർസിന് 5 വിക്കറ്റിന്റെ ആവേശകരമായ വിജയം . ആദ്യം ബാറ്റ് ചെയ്ത സിക്സർസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് നേടി . 2 വീതം വിക്കറ്റ് എടുത്ത ഫവാദ് അഹമ്മദിന്റെയും മലയാളി താരം അർജുൻ നായരുമാണ് സിക്സർസിനെ 149 ൽ ഒതുക്കിയത് . 

മറുപടി ബാറ്റിങിന് ഇറങ്ങിയ തുണ്ടറിന് തുടക്കത്തിലെ വിക്കറ്റുകൾ നഷ്ട്ടപ്പെട്ടു . എന്നാൽ തുടർന്ന് ക്രീസിൽ എത്തിയ ക്യാപ്റ്റൻ വാട്സൻ ഉണർന്ന് കളിച്ചതോടെ തണ്ടർ വിജയത്തിലെത്തി . 46 പന്തിൽ 6 സിക്സും 6 ഫോറും അടക്കം 77 റൺസ് ആണ് വാട്സൻ നേടിയത് . വാട്സൻ തന്നെയാണ് കളിയിലെ കേമൻ. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനതായിരുന്ന തണ്ടറിന് ഈ സീസണിൽ മികച്ച തുടക്കമാണ് ഇതോടെ കിട്ടിയിരിക്കുന്നത് .