Skip to content

ട്വന്റി ട്വന്റി ക്രിക്കറ്റിൽ റെക്കോർഡുമായി വാട്സൻ 

ഓസ്‌ട്രേലിയൻ ട്വന്റി ട്വന്റി ടൂർണമെന്റായ ബിഗ് ബാഷ് ലീഗിന്റെ ഏഴാം സീസണിലെ ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡുമായി ഷെയിൻ വാട്സൺ. ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ആറാമത്തെ താരം എന്ന റെക്കോർഡ് ആണ് വാട്സൺ സ്വന്തം പേരിലാക്കിയത്. ഇതിനോടൊപ്പം ട്വന്റി ട്വന്റി ക്രിക്കറ്റിൽ 300 സിക്സും ഷെയിൻ വാട്സൺ തികച്ചു.

ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ  ഓസ്‌ട്രേലിയൻ താരങ്ങളിൽ രണ്ടാം സ്ഥാനത്ത് ആണിപ്പോൾ വാട്സന്‍റെ സ്ഥാനം. ഡേവിഡ് വാർണർ മാത്രമാണ് വാട്സന് മുന്നിലുള്ളത്. ബിഗ് ബാഷിൽ സിഡ്നി സിക്സേർസ് ടീമിന്റെ ക്യാപ്റ്റനാണ് ഷെയിൻ വാട്സൺ