Skip to content

പഞ്ചാബിന് തുടർച്ചയായ രണ്ടാം തോൽവി, മുംബൈയ്ക്ക് തകർപ്പൻ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് 48 റൺസിന്റെ തകർപ്പൻ വിജയം. അബുദാബിയിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളൂ.

27 പന്തിൽ 44 റൺസ് നേടിയ നിക്കോളസ് പൂറൻ മാത്രമാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, രാഹുൽ ചഹാർ, ജെയിംസ് പാറ്റിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 45 പന്തിൽ 70 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും 20 പന്തിൽ 47 റൺസ് നേടിയ കീറോൺ പൊള്ളാർഡിന്റെയും 11 പന്തിൽ 30 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെയും മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്.

വിജയത്തോടെ പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്തെത്തി.