Skip to content

പരിശീലനം നടത്താൻ ദീപക് ചഹാറിന് അനുമതി

ചെന്നൈ സൂപ്പർ കിങ്‌സ് താരം ദീപക് ചഹാറിന് പരിശീലനം ആരംഭിക്കാൻ ബിസിസിഐ അനുമതി നൽകി. രണ്ട് കോവിഡ് ടെസ്റ്റും നെഗറ്റീവ് ആയതിനെ തുടർന്നാണ് താരത്തിന് പരിശീലനം ആരംഭിക്കാൻ ബിസിസിഐ അനുമതി നൽകിയത്.

ദീപക് ചഹാർ ഇന്നുമുതൽ പരിശീലനം ആരംഭിക്കുമെന്നും ഇതിനാവശ്യമായ അനുവാദം ബിസിസിഐയിൽ ലഭിച്ചുവെന്നും താരങ്ങൾ എല്ലാവരും കഠിനമായ പരിശീലനത്തിലാണെന്നും ചെന്നൈ സൂപ്പർ കിങ്‌സ് സി ഇ ഒ വ്യക്തമാക്കി.

ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐ പി എൽ പതിമൂന്നാം സീസണിന് തുടക്കമാകുന്നത്. 11 സ്റ്റാഫുകൾക്കും രണ്ട് താരങ്ങൾക്കും കോവിഡ് ബാധിച്ചതിനെ തുടർന്നാണ് വളരെ വൈകിയാണ് ചെന്നൈ സൂപ്പർ കിങ്‌സിന് പരിശീലനം ആരംഭിക്കാൻ സാധിച്ചത്. അതിനൊപ്പം തന്നെ സുരേഷ് റെയ്‌നയും ഹർഭജൻ സിങും വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തി ഐ പി എല്ലിൽ നിന്നും പിന്മാറിയതും മുൻ ചാമ്പ്യന്മാർക്ക് തിരിച്ചടിയായി.