Skip to content

ഇയാൻ ബെൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഇയാൻ ബെൽ പ്രൊഫഷണൽ ക്രിക്കറ്റിനോട് വിടവാങ്ങുന്നു. ഈ ആഭ്യന്തര സീസണിന്റെ അവസാനത്തോടെ താൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ബെൽ അറിയിച്ചു.

2015 ലാണ് ബെൽ അവസാനമായി ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്. തുടർന്ന് ദേശീയ ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ വാർവിക്ഷെയറിന്റെ അവിഭാജ്യ താരമായിരുന്നു ഇയാൻ ബെൽ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി 118 ടെസ്റ്റ് മത്സരങ്ങളും 161 ഏകദിന മത്സരങ്ങളും 8 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ബെൽ മൂന്ന് ഫോർമാറ്റിൽ നിന്നുമായി 81ഫിഫ്റ്റിയും 26 സെഞ്ചുറിയുമടക്കം 13,331 റൺസും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 43.46 ശരാശരിയിൽ 57 സെഞ്ചുറിയടക്കം 20,300 റൺസും നേടിയിട്ടുണ്ട്.