Skip to content

ഐ പി എൽ ഷെഡ്യൂൾ പുറത്തുവിട്ടു, ആദ്യ മത്സരം ചെന്നൈയും മുംബൈയും തമ്മിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിന്റെ ഷെഡ്യൂൾ പുറത്തുവിട്ടു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ അബുദാബി ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം. ഇന്ത്യൻ സമയം 7.30 നാണ് മത്സരം ആരംഭിക്കുക. അബുദാബിയ്ക്ക് പുറമെ ദുബായ്, ഷാർജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായിരിക്കും ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുക.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും നടക്കുക. 24 ലീഗ് ഘട്ട മത്സരങ്ങൾക്ക് ദുബായ് വേദിയാകുമ്പോൾ അബുദാബി 20 മത്സരങ്ങൾക്കും ഷാർജ 12 മത്സരങ്ങൾക്കും വേദിയാകും.

https://twitter.com/IPL/status/1302569105111674881?s=19

പ്ലേയോഫ് മത്സരങ്ങളും ഫൈനലും ഏത് വേദികളിലായിരിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച് ഷെഡ്യൂളിൽ മാറ്റം വരുത്തിയേക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.