Skip to content

മക്കല്ലത്തെ പിന്നിലാക്കി ആരോൺ ഫിഞ്ച്, മുന്നിൽ വിരാട് കോഹ്ലി

അന്താരാഷ്ട്ര ടി20 യിൽ 2000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഈ നാഴികക്കല്ല് ഫിഞ്ച് പിന്നിട്ടത്. അന്താരാഷ്ട്ര ടി20യിൽ ഡേവിഡ് വാർണർക്ക് ശേഷം 2000 റൺസ് നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനാണ് ഫിഞ്ച്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ശേഷം ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും മത്സരത്തോടെ ഫിഞ്ച് സ്വന്തമാക്കി.

ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് പൂർത്തിയാക്കിയവർ

വിരാട് കോഹ്ലി – 56 ഇന്നിങ്സ്

ആരോൺ ഫിഞ്ച് – 62 ഇന്നിങ്‌സ്

ബ്രണ്ടൻ മക്കല്ലം – 66 ഇന്നിങ്സ്

മത്സരത്തിൽ 32 പന്തിൽ 46 റൺസ് നേടി മികച്ച പ്രകടനം ഫിഞ്ച് കാഴ്ച്ചവെച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 163 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടാനെ സാധിച്ചുള്ളൂ.