Skip to content

ഐ പി എല്ലിന് അനുമതി നൽകി കേന്ദ്രസർക്കാർ, ഇനി കാത്തിരിപ്പിന്റെ നാളുകൾ

ഐ പി എൽ യു എ ഇ യിൽ വെച്ചുനടത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചു. ഇതോടെ സെപ്റ്റംബർ 19 ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിന് തുടക്കമാകും. നവംബർ 10 നാണ് ഫൈനൽ മത്സരം നടക്കുക. ഞായറാഴ്ച ചേർന്ന ബിസിസിഐ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്.

മത്സരത്തിനിടയിൽ കൂടുതൽ സമയം ലഭിക്കുന്നതിനായി 10 ദിവസങ്ങളിൽ ഒന്നിലധികം മത്സരങ്ങൾ ഉണ്ടായിരിക്കുമെന്നും വിസാ നടപടികൾ ആരംഭിക്കാൻ ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശം നൽകിയെന്നും സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കണമോയെന്നതിനെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡുമായി കൂടിയാലോചിച്ച ശേഷമുണ്ടാകുമെന്നും ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.