Skip to content

അവസരം ലഭിച്ചാൽ നേരിടാൻ ആഗ്രഹിക്കുന്നത് ആ ഇതിഹാസത്തെ ; രോഹിത് ശർമ്മ

കഴിഞ്ഞ കാലഘട്ടത്തിലെ ബൗളർമാരിൽ താൻ നേരിടാൻ ആഗ്രഹിക്കുന്നത് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്തിനെയാണെന്ന് ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ. കഴിഞ്ഞ കാലഘട്ടത്തിലെ ബൗളർമാരിൽ ആരെയാണ് നേരിടാൻ ആഗ്രഹിക്കുന്നതെന്ന ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം രോഹിത് ശർമ്മ തുറന്നുപറഞ്ഞത്.

ഓസ്‌ട്രേലിയക്ക് വേണ്ടി 376 മത്സരങ്ങളിൽ നിന്നും 949 വിക്കറ്റ് നേടിയിട്ടുള്ള ഗ്ലെൻ മഗ്രാത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബൗളർ കൂടിയാണ്.