Skip to content

ഫ്ലാറ്റ് പിച്ചാണെങ്കിൽ രോഹിത് നൂറ്, കോഹ്‌ലി നൂറ്, ടോപ്പ് ഓർഡറിൽ  സെഞ്ചുറി പിറക്കും ; ഐസിസി ടൂർണ്മെന്റുകളിൽ പരാജയപ്പെടാൻ കാരണം ഇതാണ് ; ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് താരം

ഐസിസി ടൂർണ്മെന്റുകളിൽ നോക്ക് ഔട്ട് സ്റ്റേജിൽ ഇന്ത്യയ്ക് കാലിടറുന്നത് സ്ഥിര കാഴ്ച്ചയായി മാറിയിരിക്കുകയാണ്. 2015 ഓസ്‌ട്രേലിയയിൽ നടന്ന ഏകദിന ലോകകപ്പ് സെമി ഫൈനലിലും, 2017 ൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിലും, കഴിഞ്ഞ വർഷം ലോകക്കപ്പിൽ സെമിൽ ഫൈനലിൽ ന്യുസിലാൻഡിനെതിരെ പരാജയപ്പെട്ടതും ഇങ്ങനെ പോകുന്നു ഇന്ത്യയുടെ നോക്ക് ഔട്ട് മത്സരത്തിലെ പരാജയങ്ങൾ. 2013 ശേഷം ഇത് പതിവ് കാഴ്ചയാണ്.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി മുന്നോട്ട് വന്ന് ഈ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ പറഞ്ഞു.

[ക്യാപ്റ്റൻ വിരാട് കോഹ്‌ലി] ഇതിന് എത്രത്തോളം ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത് – ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്ക് തെറ്റ് സംഭവിച്ച ഇടമാണ് സെലക്ഷൻ എന്ന് ഞാൻ പറയും, ”സ്റ്റാർ സ്പോർട്സ് ഷോയിൽ ഹുസൈൻ പറഞ്ഞു.

” നോക്ക് ഔട്ട് മത്സതങ്ങളിൽ ഇന്ത്യൻ ടീമിന് ടോപ്പ് ഓർഡറിൽ അൽപ്പം മികച്ചതാക്കാം. ഫ്ലാറ്റ് പിച്ചാണെങ്കിൽ ശർമ്മ നൂറ്, കോഹ്‌ലി നൂറ്, ടോപ്പ് ഓർഡറിൽ സെഞ്ചുറി പിറക്കും, മധ്യനിരയിൽ മറ്റ് താരങ്ങൾക്ക് ഒരു അവസരവും ലഭിക്കില്ല. എന്നാൽ മറ്റ് അവസരങ്ങളിൽ ടോപ്പ് ഓർഡർ 20-3ന് പെട്ടെന്ന് തകരും, കാരണം മിച്ചൽ സ്റ്റാർക്കിനും ഹാസൽവുഡിനുമെതിരെ, അല്ലെങ്കിൽ ന്യൂസിലാൻഡിനെതിരെ, നിങ്ങൾ ബാറ്റ് ചെയ്യുക, ”അദ്ദേഹം കൂട്ടിച്ചേർത്തു.