Skip to content

ഹാപ്പി ബർത്ത്ഡേ ധോണി ; ധോണിയുടെ കരിയറിലെ 39 റെക്കോർഡുകൾ കാണാം

ഇന്ത്യൻ ഇതിഹാസം എം എസ് ധോണിയ്ക്ക് ഇന്ന് 39 ആം ജന്മദിനം. 1981 ജൂലായ് ഏഴിന് റാഞ്ചിയിൽ ജനിച്ച ധോണി 2004 ലാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. നിരവധി റെക്കോർഡുകൾ ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ക്രിക്കറ്റ് കരിയറിൽ നേടിയിട്ടുണ്ട്. 39 ആം ജന്മദിനം എം എസ് ധോണിയുടെ കരിയറിലെ 39 റെക്കോർഡുകൾ അറിയാം …

1. ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ – 183*
2. ഐസിസി ഏകദിന റാങ്കിങിൽ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒന്നാം സ്ഥാനത്തെത്തിയ ബാറ്റ്‌സ്മാൻ – 42 ഇന്നിങ്സ്

( Picture Source : Twitter )

3. അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്‌സ്മാൻ – 204 സിക്സ്

4. 50 മുകളിൽ ശരാശരിയിൽ ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കിയ ആദ്യ ബാറ്റ്‌സ്മാൻ

5. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റമ്പിങ്സ്

( Picture Source : Twitter )

6. ഏകദിന ക്രിക്കറ്റിൽ ഏഴാമനായി ഇറങ്ങി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്‌സ്മാൻ
7. ഐസിസി യുടെ മൂന്ന് ട്രോഫികളും നേടിയിട്ടുള്ള ഒരേയൊരു ക്യാപ്റ്റൻ
ഐസിസി ടി20 ലോകകപ്പ് – 2007
ഐസിസി ഏകദിന ലോകകപ്പ് – 2011
ഐസിസി ചാമ്പ്യൻസ് ട്രോഫി – 2013

( Picture Source : Twitter )

8. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പുറത്താകാതെ നിന്നിട്ടുള്ള ബാറ്റ്‌സ്മാൻ.

9. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റൻ.

10. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ച ആദ്യ ക്യാപ്റ്റൻ.

( Picture Source : Twitter )

11. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായി കളിച്ചിട്ടുള്ള താരം – 332 മത്സരങ്ങൾ

12. ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റൻ.
13. ഐ പി എല്ലിൽ 100 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുള്ള ഒരേയൊരു ക്യാപ്റ്റൻ.

( Picture Source : Twitter Ipl )

14. ഐ പി എൽ കിരീടം നിലനിർത്തിയിട്ടുള്ള ഒരേയൊരു ക്യാപ്ടൻ.
15. ഐ പി എല്ലിൽ 20 ആം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ – 564 റൺസ്

16. ഐ പി എല്ലിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ

17. ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ

18. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ

19. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ.

20. ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാൻ.

21. ഏകദിനത്തിൽ വിദേശത്ത് ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ച രണ്ടാമത്തെ ക്യാപ്റ്റൻ – 67 തവണ

22. ഏകദിന ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ മൂന്നാമത്തെ ക്യാപ്റ്റൻ

23. ടെസ്റ്റ് ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ
24. ടെസ്റ്റ് ക്രിക്കറ്റിൽ 4,000 റൺസ് നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ
25. ഒരു ഏകദിന സിരീസിൽ 20 ലധികം ഡിസ്മിസ്സൽ നേടിയ ആദ്യ ഏഷ്യൻ വിക്കറ്റ് കീപ്പർ
26. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 100 ലധികം സ്റ്റമ്പിങ്സ് നേടിയ ഒരേയൊരു വിക്കറ്റ് കീപ്പർ

( Picture Source : Twitter ICC )

27. ടെസ്റ്റ് ക്രിക്കറ്റിൽ 200 ക്യാച്ച് നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ

28. ഓസ്‌ട്രേലിയക്കെതിരെ ഡബിൾ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ

29. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടിയ വിക്കറ്റ് കീപ്പർ

30. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാൻ

31. ഐസിസി ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റൻ

32. ഏകദിന ക്രിക്കറ്റിൽ 200 സിക്സ് നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ

33. അന്താരാഷ്ട്ര ടി20 യിൽ പൂജ്യത്തിന് പുറത്താകാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ബാറ്റ്‌സ്മാൻ

34. ഐ പി എല്ലിൽ ക്യാപ്റ്റനായി 4,000 റൺസ് നേടിയ ആദ്യ ക്യാപ്റ്റൻ

35. ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ശരാശരിയുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ

36. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പുറത്താകാതെ നിന്നിട്ടുള്ള താരം

37. വിദേശത്ത് ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റൻ

38. ഏകദിന ക്രിക്കറ്റിൽ ആറാമനായി ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ

( Picture Source : Twitter )

39. സിക്സ് നേടി ടീമിന് ലോകകപ്പ് നേടിക്കൊടുത്തിട്ടുള്ള ഒരേയൊരു ബാറ്റ്‌സ്മാൻ