Skip to content

ഇത് ഞങ്ങളുടെ ആഷസ്, ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് കേമർ റോച്ച്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തങ്ങൾക്ക് ആഷസ് പോലെയാണെന്ന് വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ കേമാർ റോച്ച്. വെസ്റ്റിൻഡീസിന്റെ ഏറ്റവും വലിയ പരമ്പരയാണ് ഇതെന്നും അതുകൊണ്ട് തന്നെ ട്രോഫി നിലനിർത്തി നാട്ടിലേക്ക് മടങ്ങുകയെന്നതാണ് തങ്ങളുടെ ആദ്യ ലക്ഷ്യമെന്നും റോച്ച് പറഞ്ഞു.

മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ജൂലായ് എട്ടിന് സതാപ്ടണിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ തവണ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര ജോ റൂട്ടിനെയും കൂട്ടരെയും പരാജയപെടുത്തി 2-1 ന് വെസ്റ്റിൻഡീസ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇക്കുറി ആദ്യ മത്സരത്തിൽ ജോ റൂട്ടിന്റെ അഭാവത്തിൽ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സായിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക.