Skip to content

ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസം ഇനി ഉത്തരാഖണ്ഡ് കോച്ച്

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായി മുൻ വസീം ജാഫറിനെ നിയമിച്ചു. വരുന്ന ആഭ്യന്തര സീസണിലേക്കാണ് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും റൺസ് നേടിയ വസീം ജാഫറിനെ ഉത്തരാഖണ്ഡ് ഹെഡ് കോച്ചായി നിയമിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജാഫർ ഒരു ടീമിന്റെ പരിശീലകനാകുന്നത്.

ഈ വർഷം മാർച്ചിലാണ് വസിം ജാഫർ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. രണ്ട് പതിറ്റാണ്ടോളം ആഭ്യന്തര ക്രിക്കറ്റിൽ വിധർഭയ്ക്കും മുംബൈയ്ക്കും വേണ്ടി കളിച്ചിട്ടുള്ള വസീം ജാഫർ 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 50.67 ശരാശരിയിൽ 19,410 റൺസ് നേടിയിട്ടുണ്ട്.

2000 ഫെബ്രുവരിയിൽ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജാഫർ 31 മത്സരങ്ങളിൽ നിന്നും 5 സെഞ്ചുറിയും 11 ഫിഫ്റ്റിയുമടക്കം 1944 റൺസ് നേടിയിട്ടുണ്ട്.