Skip to content

രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മഹേള ജയവർധനെ

ഇന്ത്യൻ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മികവിനെ പ്രശംസിച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ചുമായ മഹേള ജയവർധനെ. രോഹിത് ശർമ്മ ജന്മസിദ്ധമായി നേതൃത്വമികവുള്ള താരമാണെന്നും അതിനൊപ്പം തന്നെ ക്യാപ്റ്റനെന്ന ഒരുപാട് വിവരങ്ങൾ ശേഖരിക്കാനും രോഹിത് ശർമ്മ ശ്രദ്ധിക്കാറുണ്ടെന്നും സോണി ടെൻ ലെ പ്രോഗ്രാമിൽ ജയവർധനെ പറഞ്ഞു.

( Picture Source : Twitter )

ഐ പി എല്ലിൽ നാല് തവണ മുംബൈ ഇന്ത്യൻസിനെ കിരീടം നേടികൊടുത്തിട്ടുള്ള രോഹിത് ശർമ്മ കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയ്ക്ക് വേണ്ടിയും തന്റെ നായക മികവ്‌ പുറത്തെടുത്തിട്ടുണ്ട്. 2013 ലാണ് രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാകുന്നത്.

( Picture Source : Twitter )

” തീർച്ചയായും അവൻ ജന്മസിദ്ധമായി നേതാവാണ്. എന്നാൽ അതിനൊപ്പം തന്നെ വിവരങ്ങൾ ശേഖരിക്കാനും അവൻ മടിക്കാറില്ല. അതാണ് അവന്റെ ശക്തി. ദൈർഘ്യമേറിയ ടീം മീറ്റിങ്ങുകൾ ഞങ്ങൾ നടത്താറില്ല. എന്നാൽ കാര്യങ്ങൾ നല്ലതുപോലെ നടന്നില്ലയെങ്കിൽ അതാവശ്യമായി വരാറുണ്ട്. എന്നാൽ രോഹിത് ശർമ്മ ഒരുപാട് വിവരങ്ങൾ ശേഖരിക്കും. കൂടുതൽ കാര്യങ്ങൾ അറിയാൻ അവന് ഇഷ്ട്ടമാണ് അതവൻ കളിക്കളത്തിൽ പ്രയോഗിക്കുകയും ചെയ്യും ” ജയവർധനെ പറഞ്ഞു.