Skip to content

കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും ക്രിസ് ഗെയ്ൽ പിന്മാറി

ഈ വർഷം നടക്കാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ൽ പിന്മാറി. വ്യക്തിപരമായ കാര്യങ്ങൾ മൂലമാണ് പ്ലേയർ ഡ്രാഫ്റ്റിന് ഒരു ദിവസം മുൻപ് ഗെയ്ൽ പിന്മാറിയത്. ഗവണ്മെന്റിന്റെ അനുവാദം ലഭിച്ചാൽ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 10 വരെയാണ് കരീബിയൻ പ്രീമിയർ ലീഗ് 2020 എഡിഷൻ നടക്കുക.

ലോക്ക്ഡൗൺ സമയത്ത് ജമൈക്കയിലായതിനാൽ കുടുംബാംഗങ്ങളെയും കാണുവാൻ സാധിച്ചില്ലയെന്നും അതുകൊണ്ട് തന്നെ അവർക്കൊപ്പം സമയം ചിലവഴിക്കാൻ ഇടവേള ആവശ്യമാണെന്നും ടീം മാനേജ്‌മെന്റിന് അയച്ച സന്ദേശത്തിൽ ക്രിസ് ഗെയ്ൽ വ്യക്തമാക്കി.