Skip to content

വിരാട് കോഹ്‌ലി ഓരോ ദിവസവും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഇത് ഭയപ്പെടുത്തുന്ന കാര്യമാണ് ; സ്റ്റീവ് സ്മിത്ത്

അഗ്രീസിവ് യുവതാരമായി ഇന്ത്യൻ ടീമിലേക്ക് കടന്നു കയറി ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായി വിരാട് കോഹ്ലി മാറിയത് വളരെ പെട്ടെന്നായിരുന്നു. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ യാത്ര അസാധാരണമാണ്. ഇതിനോടകം 31 കാരൻ തന്റെ പേരിൽ നിരവധി റെക്കോർഡുകൾ കുറിച്ചിട്ടുണ്ട്, മാത്രമല്ല അദ്ദേഹത്തിന്റെ ബാറ്റിംഗ് റെക്കോർഡുകൾ അവിശ്വസനീയമാണ്.

ഏത് ഫോർമാറ്റായാലും കോഹ്ലിയുടെ സ്ഥിരതയാർന്ന പ്രകടനമാണ് മറ്റ് താരങ്ങളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനക്കുന്നത്.

” വിരാട് മികച്ച ഒരു വ്യക്തിയാണ്, കളിയുടെ അംബാസഡറായി അദ്ദേഹം ഇന്ത്യയ്ക്കായി വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവൻ കൂടുതൽ മെച്ചപ്പെട്ടുവരുന്നു, അത് ഭയപ്പെടുത്തുന്ന കാര്യമാണ്. ” സ്മിത്ത് പറഞ്ഞു.

” വിരാടിനെ എനിക്ക് വളരെക്കാലമായി അറിയാം. 2007 ബ്രിസ്ബേനിലെ അക്കാദമിയുടെ ഭാഗമായിരുന്നപ്പോൾ. ഞങ്ങൾ രണ്ടുപേരും മൈതാനത്ത് ചാറ്റ് നടത്തിയിട്ടുണ്ട്, കൂടാതെ മൈതാനത്ത് ആദ്യ ദിവസങ്ങളിൽ ഞങ്ങൾക്ക് ചില തർക്കങ്ങളിൽ ഉണ്ടായിരുന്നു. ടീമിനായി കളിക്കുമ്പോൾ അത്തരം കാര്യങ്ങൾ സംഭവിക്കുകയും നിങ്ങളുടെ വികാരങ്ങൾ ചിലപ്പോൾ നിയന്ത്രണാതീതമാവുകയും ചെയ്യും. ” സ്മിത്ത് കൂട്ടിച്ചേർത്തു.