Skip to content

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് തിരിച്ചടി ; മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ട് പര്യടനത്തിനായി തയ്യാറെടുക്കുന്ന പാകിസ്ഥാൻ ടീമിന് കനത്ത തിരിച്ചടി. പര്യടനത്തിനുള്ള  29 അംഗ ടീമിലുള്ള ഹൈദർ അലി, ഹാരിസ് റൗഫ്, ഷാദാബ്‌ ഖാൻ എന്നിവർക്ക്  കോവിഡ് 19 സ്ഥിരീകരിച്ചു . പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.  റാവൽപിണ്ടിയിലാണ് ഇവർ പരിശോധനയ്ക്ക് വിധേയരായത്. ഇവർക്കൊപ്പം പരിശോധനയ്ക്ക് വിധേയരായ ഇമാദ് വാസിം, ഉസ്മാൻ ഷിൻവാരി എന്നിവരുടെ ഫലം നെഗറ്റീവാണ്.

കോവിഡ് സ്ഥിരീകരിച്ചതിൽ ഹൈദർ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. അണ്ടർ 19 ലോകകപ്പ് താരമായ ഹൈദർ പാകിസ്ഥാൻ സൂപ്പർ ലീഗിലെ തകർപ്പൻ പ്രകടനത്തോടെയാണ് സീനിയർ ടീമിൽ ഇടം നേടിയത്.

മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്.