Skip to content

ധോണി മൂന്നാമനായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപാട് റെക്കോർഡുകൾ തകർപ്പപെട്ടേനെ : ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റിങ് തുടർന്നിരുന്നുവെങ്കിൽ തീർത്തും വ്യത്യസ്തനായ ബാറ്റ്‌സ്മാനായി മാറാൻ എം എസ് ധോണിയ്ക്ക് സാധിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇന്ത്യൻ ക്യാപ്റ്റനായതിന് ശേഷം ധോണി മൂന്നാമനായി ബാറ്റ് ചെയ്‌തിട്ടില്ലയെന്നും അത് ലോക ക്രിക്കറ്റിനെ സംബന്ധിച്ച് തീരാനഷ്ട്ടമാണെന്നും സ്റ്റാർ സ്പോർട്സിന്റെ ” Cricket Connected ” എന്ന പ്രോഗ്രാമിൽ ഗൗതം പറഞ്ഞു.

( Picture Source : Twitter )

മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിരുന്നുവെങ്കിൽ ഇപ്പോഴത്തെ പിച്ചുകളും ബൗളിങ് അറ്റാക്കും കണക്കിലെടുത്താൽ കുറെയേറെ റൺസും ഒരുപാട് റെക്കോർഡുകളും ധോണിയ്ക്ക് സ്വന്തമാക്കാൻ സാധിക്കുമായിരുന്നുവെന്നും പ്രോഗ്രാമിൽ ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )

എന്നാൽ ഗംഭീറിന്റെ തീരുമാനത്തോട് യോജിക്കാൻ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താന് സാധിച്ചില്ല. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള എല്ലാ അവസരവും ധോണിയ്ക്കുണ്ടായിരുന്നുവെന്നും എന്നാൽ ധോണി അതിന് മുതിർന്നില്ലയെന്നും ധോണിയേക്കാൾ മികച്ച ടെക്നിക്ക് വിരാട് കോഹ്ലിക്കുള്ളതിനാൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ യോഗ്യൻ വിരാട് കോഹ്ലിയാണെന്നും ഗംഭീറിന് മറുപടിയായി പത്താൻ പറഞ്ഞു.