Skip to content

ടി20 ലോകകപ്പ് നടക്കുമോ ? സച്ചിൻ ടെണ്ടുൽക്കറുടെ അഭിപ്രായമിങ്ങനെ

ഐസിസി ടി20 ലോകകപ്പ് ഈ വർഷം തന്നെ നടക്കുമോ ? ഏതൊരു ക്രിക്കറ്റ് ആരാധകനും ആകാംക്ഷയോടെയാണ് ഇതിനൊരു ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. മുൻ താരങ്ങൾ അടക്കമുള്ളവർ ലോകകപ്പ് ഈ വർഷം തന്നെ നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ ഇക്കാര്യത്തിന് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറും.

( Picture Source : Twitter )

ടി20 ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റ് ഈ സമയത്ത് നടത്താൻ സാധിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡാണെന്നും ടൂർണമെന്റിന്റെ സാമ്പത്തിക തലവും ഇതിനൊപ്പം പരിശോധിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനത്തിലെത്തുകയെന്നത് പ്രയാസമേറിയ കാര്യമാണെന്നും സച്ചിൻ പറഞ്ഞു.

( Picture Source : Twitter )

ജൂലൈയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയെ സ്വാഗതം ചെയ്ത സച്ചിൻ പരമ്പര നടക്കുന്നതിൽ സന്തോഷമുണ്ടെന്നും പതിയെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് നല്ല കാര്യമാണെന്നും കൂട്ടിച്ചേർത്തു.