Skip to content

നിലവിലെ ഏറ്റവും മികച്ച ഫീൽഡറാരെന്ന് തുറന്നുപറഞ്ഞ് സ്റ്റീവ് സ്മിത്ത്

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് നിലവിലെ മികച്ച ഫീൽഡർ രവീന്ദ്ര ജഡേജയാണെന്ന് സ്മിത്ത് തുറന്നുപറഞ്ഞത്.

തന്നെ ഏറ്റവും പ്രീതിപെടുത്തിയിട്ടുള്ള ഇന്ത്യൻ താരം ലോകേഷ് രാഹുലാണെന്നും ഇന്ത്യൻ പ്രീമിയർ ലീഗാണ് തന്റെ ഇഷ്ട്ടപ്പെട്ട ടൂർണമെന്റെന്നും നേരിട്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ ആണെന്നും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സ്മിത്ത് പറഞ്ഞു.