Skip to content

സ്റ്റീവ് സ്മിത്ത് വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ ; ബ്രെറ്റ് ലീ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്താണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. മുൻ സിംബാബ്‌വെ താരം പോമി എംബാങ്വയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് ഇക്കാര്യം ലീ തുറന്നുപറഞ്ഞത്.

( Picture Source; Twitter )

ഇരുവരിൽ നിന്നും മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കുകയെന്നത് പ്രയാസമേറിയ കാര്യമാണെന്നും എന്നാൽ കഴിഞ്ഞ കാലയളവിൽ സ്മിത്ത് അനുഭവിച്ച പ്രതിസന്ധികളും അതെല്ലാം തരണം ചെയ്ത രീതിയും കണക്കിലെടുത്ത് ഇരുവരിൽ മികച്ച ബാറ്റ്‌സ്മാനായി സ്മിത്തിനെയാകും തിരഞ്ഞെടുക്കുകയെന്ന് ലീ വ്യക്തമാക്കി.

( Picture Source; Twitter )

എന്നാൽ ഒരുപക്ഷേ നാളെ താൻ മികച്ച ബാറ്റ്‌സ്മാനായി വിരാട് കോഹ്ലിയെയാരിക്കും തിരഞ്ഞെടുക്കുകയെന്നും ഇരുവരും മികച്ച ബാറ്റ്‌സ്മാന്മാരാണെന്നും ഒരാളെ മാത്രം തിരഞ്ഞെടുക്കുകയെന്നത് പ്രയാസമേറിയ ദൗത്യമാണെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.