Skip to content

കെയ്ൻ വില്യംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റുമോ ? പ്രതികരണവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ്

ന്യൂസിലാൻഡ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കെയ്ൻ വില്യംസണെ മാറ്റിയേക്കുമെന്ന വാർത്തകൾ നിഷേധിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. കെയ്ൻ വില്യംസൺ ന്യൂസിലാൻഡ് ക്യാപ്റ്റനായി തുടരുമെന്നും പുറത്തുവന്ന വാർത്തകളിൽ കഴമ്പില്ലയെന്നും ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

നേരത്തെ കെയ്ൻ വില്യംസന്റെ ടെസ്റ്റ് ക്യാപ്റ്റൻസി അപകടത്തിലാണെന്നും ടോം ലാതത്തെ ക്യാപ്റ്റനായി കോച്ച് ഗാരി സ്റ്റെഡ് പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് പുറകെയാണ് വാർത്തയിൽ വിശദീകരണവുമായി ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്.

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 3- 0 ന് പരാജയപെട്ടതിന് മുൻ ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം അടക്കമുള്ളവർ വില്യംസണെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.