Skip to content

ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്ററാരെന്ന് വെളിപ്പെടുത്തി ഷെയ്ൻ വോൺ

തനിക്കൊപ്പം കളിച്ചതിൽ ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്റർ സ്റ്റീവ് വോയാണെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ. ട്വിറ്ററിൽ ഒരു ആരാധകന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും കൂടിയായ സ്റ്റീവ് വോയ്ക്കെതിരെ ഷെയ്ൻ വോൺ ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

അന്താരാഷ്ട്ര കരിയറിൽ സ്റ്റീവ് വോ ഉൾപ്പെട്ട 104 റണ്ണൗട്ടുകളുടെ വീഡിയോ ഷെയ്ൻ വോൺ ഇക്കാര്യം പറഞ്ഞത്. ഈ 104 റണ്ണൗട്ടിൽ 73 തവണയും പുറത്തായത് സ്റ്റീവ് വോയ്ക്കൊപ്പമുണ്ടായിരുന്ന സഹതാരങ്ങളായിരുന്നുവെന്നും ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്.

( Picture Courtesy : Twitter )

” ഒരു ആയിരം തവണ ഞാൻ പറഞ്ഞുകാണും ഒരിക്കലും ഞാൻ സ്റ്റീവ് വോയെ വെറുക്കുന്നില്ല. ഈയടുത്ത് എക്കാലത്തെയും മികച്ച ഓസ്‌ട്രേലിയൻ ടീമിൽ അദ്ദേഹത്തെ ഞാൻ ഉൾപെടുത്തിയിരുന്നു എന്നാൽ എനിക്കൊപ്പം കളിച്ചതിൽ ഏറ്റവും സ്വാർത്ഥനായ ക്രിക്കറ്ററാണ് സ്റ്റീവ് വോ ” വീഡിയോ റിട്വീറ്റ് ചെയ്തുകൊണ്ട് വോൺ കുറിച്ചു.