Skip to content

ക്രിക്കറ്റിൽ നിന്ന് എപ്പോൾ വിരമിക്കും ; തീരുമാനം വ്യക്തമാക്കി രോഹിത് ശർമ്മ

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും മറ്റ് ക്രിക്കറ്റ് കളിക്കാരെ പോലെ തന്നെ സഹ ക്രിക്കറ്റ് താരങ്ങളുമായി ഇൻസ്റ്റാഗ്രാം ലൈവിലൂടെ ഇടപഴകുന്നതിന്റെ തിരക്കിലാണ്. കെവിൻ പീറ്റേഴ്‌സൺ, മുഹമ്മദ് ഷാമി എന്നിവരുമായി സംവദിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുമായി രോഹിത് ചർച്ച നടത്തിയത്.

ലൈവിനിടെ രോഹിത് തന്റെ ഭാവിയെക്കുറിച്ചും മനസ്സ് തുറന്നു, അടുത്തിടെ 33 വയസ്സ് തികഞ്ഞ രോഹിത് 38-39 വയസ്സിനു മുമ്പ് തന്റെ കരിയർ പൂർത്തിയാക്കുമെന്ന് പറഞ്ഞു. വിരമിക്കലിനു ശേഷം പൂർണ്ണമായും സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുമെന്ന് കൂട്ടിച്ചേർത്തു.

” നമ്മൾ ഇന്ത്യയിൽ വളരുമ്പോൾ അത് യഥാർത്ഥത്തിൽ അങ്ങനെയാണ് നമ്മൾ വളരുമ്പോൾ ക്രിക്കറ്റ് ജീവിതമെന്ന് പറയുന്നു. നിങ്ങൾ 38-39 ആയിരിക്കുമ്പോൾ ക്രിക്കറ്റ് പൂർത്തിയാക്കുന്നതിനപ്പുറം ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങൾ എപ്പോൾ വിരമിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അതിനുമുമ്പ് ഞാൻ തീർച്ചയായും വിരമിക്കും, ”രോഹിത് വാർണറോട് പറഞ്ഞു.