Skip to content

ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ വാഗ്ദാനം ചെയ്ത് യുഎഇ ; ബിസിസിഐയുടെ മറുപടിയിങ്ങനെ

കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് മത്സരങ്ങൾക്ക് ഒരു പൂർണ്ണ വിരാമമിട്ടിരിക്കുകയാണ് . ക്രിക്കറ്റിലെ ഏറ്റവും വലിയ ലീഗായ ഐപിഎലിനെയും ഇത് ബാധിച്ചിരിക്കുകയാണ്. മാർച്ച് 29 ന് ആരംഭിക്കേണ്ടിയിരുന്ന ടൂർണമെന്റ് ഇപ്പോൾ അറിയിപ്പ് ലഭിക്കുന്നത് വരെ നിർത്തിവച്ചിരിക്കുകയാണ്.

ഐപിഎൽ മത്സരങ്ങൾ ആതിഥേയത്വം വഹിക്കാൻ യുഎഇ ആഗ്രഹിക്കുന്നുവെന്ന് അതിന്റെ ട്രഷറർ അരുൺ ധുമാൽ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുയകയാണ്. എന്നാൽസ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇപ്പോൾ ഒരു തീരുമാനമെടുക്കേണ്ട അവസ്ഥയിലല്ലെന്നും ബിസിസിഐയുടെ മറുപടി.

കളിക്കാരുടെയും പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഞങ്ങളുടെ മുൻ‌ഗണനയാണ്. ഇപ്പോൾ, ലോക യാത്ര മുഴുവൻ നിലച്ചു, അതിനാൽ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് തീരുമാനിക്കാൻ ഒന്നുമില്ല, ”അരുൺ ദുമാൽ പറഞ്ഞു. നേരത്തെ അയൽരാജ്യമായ ശ്രീലങ്കയും ഇത്തരത്തിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.