Skip to content

ആർക്കെതിരെ പന്തെറിയാൻ ഏറ്റവും പ്രയാസം ; സ്റ്റുവർട്ട് ബ്രോഡ് പറയുന്നു

14 വർഷത്തെ കരിയറിൽ ഇതുവരെ 720 വിക്കറ്റുകൾ നേടിയ ബ്രോഡ്, പന്തെറിയാൻ ഏറ്റവും പ്രയാസപ്പെട്ട ബാറ്ററായി സ്റ്റീവ് സ്മിത്തിനെ തിരഞ്ഞെടുത്തു. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഒരു ബോളറുടെ ജീവിതം ദുഷ്കരമാക്കുന്നുവെന്നും അദ്ദേഹത്തിന് റൺസ് നേടാനുള്ള അതിയായ വിശപ്പുണ്ടെന്നും ബ്രോഡ് പറഞ്ഞു.

സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനുള്ള ഏറ്റവും നല്ല മാർഗം ഞാൻ ഇതുവരെ കണ്ടെത്തിയിട്ടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഒന്നാം നമ്പർ റാങ്ക് ടെസ്റ്റ് ബാറ്റ്സ്മാനാണ് സ്മിത്ത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 11 തവണ ബ്രോഡ് സ്മിത്തിനെ പുറത്താക്കിയിട്ടുണ്ട്. ടെസ്റ്റിൽ 8 തവണയും ഏകദിനത്തിൽ 3 തവണയും.