Skip to content

മുംബൈ ഇന്ത്യൻസ് ഐ‌പി‌എൽ കളിക്കുന്നത് പോലെ ടീം ഇന്ത്യ ഐ‌സി‌സി മത്സരങ്ങൾ കളിക്കണം

അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോമാറ്റിലും കൊഹ്‌ലിയും കൂട്ടരും ആധിപത്യം പുലർത്തുന്നുവെങ്കിലും ഐസിസി ടൂർണമെന്റ് നോകൗട്ട് സ്റ്റേജിൽ സ്ഥിരമായി പരാജയപ്പെടുന്നത് ഏറെ നിരാശജനകമായ കാര്യമാണ്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകക്കപ്പ് ഇതിനുദാഹരണമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം റാങ്കും ഏകദിനത്തിൽ രണ്ടാം റാങ്കുമാണ് ഇന്ത്യയ്ക്ക്.

ഐ‌സി‌സി ഇവന്റുകളിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് രോഹിത് ശർമ രണ്ട് പ്രമുഖ ഇന്ത്യൻ വനിതാ കളിക്കാരായ സ്മൃതി മന്ദന, ജെമീം റോഡ്രിഗസ് എന്നിവരുമായി നടത്തിയ ഇൻസ്റ്റാഗ്രാം വീഡിയോ ചാറ്റിൽ പ്രതികരിച്ചു.

“ഫൈനൽ വരെ പുറത്താകാതെ ഞങ്ങൾ ഐസിസി ചാമ്പ്യൻസ് ട്രോഫി 2017 ഫൈനലിൽ തോറ്റു. കഴിഞ്ഞ വർഷത്തെ ലോകകപ്പിലും ഞങ്ങൾ തോൽവിയറിയാത്തവരായിരുന്നു. ഞങ്ങൾ ഇംഗ്ലണ്ടിനോടും, സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെയും തോറ്റു, ” രോഹിത് പറഞ്ഞു.

” മുംബൈ ഇന്ത്യൻസ് ഐ‌പി‌എൽ കളിക്കുന്നത് പോലെ ടീം ഇന്ത്യ കളിക്കണം – തുടക്കത്തിൽ കുറച്ച് തോൽക്കുകയും ടൂർണമെന്റ് അവസാനിക്കുന്നതുവരെ എല്ലാ ഗെയിമുകളിലും വിജയിക്കുകയും ചെയ്യുക, ” രോഹിത് അഭിപ്രായപ്പെട്ടു.