Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ് ; ഇന്ത്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്. 2016-2017 സീസണിലെ മത്സരഫലങ്ങൾ അസാധുവാക്കി ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങിലാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയപെട്ടതാണ് റാങ്കിങിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മറുഭാഗത്ത് ജസ്റ്റിൻ ലാങർ പരിശീലകാനായ ശേഷം ആദ്യ ആട് ടെസ്റ്റ് മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ഓസ്‌ട്രേലിയ ഒരു ഘട്ടത്തിൽ ടെസ്റ്റ് റാങ്കിങിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടിരുന്നു. എന്നാൽ പിന്നീട് ശക്തമായി തിരിച്ചെത്തിയ ഓസ്‌ട്രേലിയ കഴിഞ്ഞ 12 ടെസ്റ്റ് മത്സരങ്ങളിൽ 2 മത്സരത്തിൽ മാത്രമാണ് പരാജയപെട്ടത്.

ടെസ്റ്റ് റാങ്കിങ് :

2016 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയ്ക്ക് മറ്റൊരു ടീം ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.

ഏകദിന റാങ്കിങിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ടി20 റാങ്കിങിൽ പാകിസ്ഥാനെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തി.

ഏകദിന റാങ്കിങ് :

ടി20 റാങ്കിങ്