Skip to content

ഇന്ത്യൻ ടീമിലെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിലൂടെയല്ല ; ജസ്‌പ്രീത് ബുംറ

ഇന്ത്യൻ ദേശീയ ടീമിലെത്തിയത് ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെയാണ് നാഷണൽ ടീമിലിടം നേടിയതെന്നും മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങുമൊത്തുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ബുംറ പറഞ്ഞു.

( Picture Source : Twitter)

” ഐ പി എല്ലിലെ പ്രകടനത്തിലൂടെയാണ് ഞാൻ ടീമിലെത്തിയതെന്ന ധാരണ തെറ്റാണ്. 2013 ലാണ് ഞാൻ ഐ പി എല്ലിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ടും ഞാൻ സ്ഥിരമായി കളിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിലും മറ്റ് ആഭ്യന്തര ടൂർണമെന്റുകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് 2016 ൽ ഞാൻ ഇന്ത്യൻ ടീമിലെത്തിയത്. ” ബുംറ പറഞ്ഞു.

( Picture Source : Twitter )

കരിയറിന്റെ തുടക്കകാലത്ത് വ്യത്യസ്തമായ ആക്ഷൻ മൂലം തന്റെ കഴിവിൽ ആളുകൾ വിശ്വസിച്ചിരുന്നില്ലയെന്നും ഏറെ വന്നാൽ രഞ്ജി ട്രോഫിയിൽ മാത്രമേ കളിക്കൂവെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ ആക്ഷനിൽ നിന്നുകൊണ്ട് തന്നെ കഴിവ് മെച്ചപ്പെടുത്താൻ തനിക്ക് സാധിച്ചുവെന്നും ബുംറ കൂട്ടിച്ചേർത്തു.

നിലവിൽ ഐസിസി ഏകദിന റാങ്കിങിൽ രണ്ടാം സ്ഥാനത്തും ടെസ്റ്റ് റാങ്കിങിൽ ഏഴാം സ്ഥാനത്തുമുള്ള താരം ടി20 റാങ്കിങിൽ പതിമൂന്നാം സ്ഥാനത്താണ്.