Skip to content

ടീമിന് വേണ്ടിയല്ല,ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്കായി ;വിവാദ പ്രസ്താവനയുമായി മുൻ പാക് ബാറ്റ്‌സ്മാൻ

പാകിസ്ഥാൻ ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇൻസമാം ഉൾ ഹഖ്.

” ഇന്ത്യയ്ക്കെതിരെ ഞങ്ങൾ കളിക്കുമ്പോൾ അവരുടെ ബാറ്റിങ് നിര പേപ്പറിൽ ഞങ്ങളെക്കാൾ ശക്തരായിരുന്നു. ഞങ്ങളുടെ ബാറ്റ്‌സ്ന്മാർ മുപ്പതോ നാൽപ്പതോ റൺസ് നേടിയാലും അത് ടീമിന് വേണ്ടിയായിരുന്നു. എന്നാൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ സെഞ്ചുറി നേടിയത് അവർക്ക് വേണ്ടിയാണ്. അതുതന്നെയായിരുന്നു അക്കാലത്ത് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ” യൂട്യൂബ്‌ ചാനലിൽ ഇൻസമാം പറഞ്ഞു.

പാകിസ്ഥാന് വേണ്ടി 120 ടെസ്റ്റ് മത്സരങ്ങളിലും 378 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള ഇൻസമാം 20000 ലധികം റൺസും 25 സെഞ്ചുറിയും 129 ഫിഫ്റ്റിയും നേടിയിട്ടുണ്ട്.