Skip to content

ഇന്ത്യൻ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവെച്ചു

ഇന്ത്യൻ വുമൺസ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവെച്ചു. കൊവിഡ് 19 മൂലം ജൂലൈ 1 വരെ രാജ്യത്ത് ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിർത്തിവെച്ചതിനെ തുടർന്നാണ് ജൂൺ 25 ന് തുടങ്ങി ജൂലൈ 7 ന് അവസാനിക്കേണ്ടിയിരുന്ന പര്യടനം താൽക്കാലികമായി മാറ്റിവെച്ചത്.

നാല് മത്സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയും അടങ്ങുന്നതായിരുന്നു പര്യടനം.

കൗണ്ടി ചാമ്പ്യൻഷിപ്പിന്റെ ഒമ്പതോളം റൗണ്ടുകൾ നഷ്ട്ടപെടുമെന്നും എന്നാൽ ഈ സമ്മറിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷയെന്നും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് വരെ മത്സരങ്ങൾ ഉണ്ടാകില്ലയെന്നും സർക്കാറിന്റെ നിർദ്ദേശങ്ങൾ അനുസാരിച്ചായിരിക്കും ഇനി ഷെഡ്യൂൾ തീരുമാനിക്കുകയെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.