Skip to content

സച്ചിനെ ഒഴിവാക്കി, എക്കാലത്തെയും മികച്ച ക്രിക്കറ്ററെയും ബാറ്റ്സ്മാനെയും തിരഞ്ഞെടുത്ത് മുൻ സൗത്താഫ്രിക്കൻ താരം

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റർ ജാക്ക് കാലിസാണെന്ന് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ജാക്ക്‌സ് റുഡോൾഫ്. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എബി ഡിവില്ലിയേഴ്സ്, സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്, മുൻ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ്‌ എന്നിവരെയും എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരുടെ ലിസ്റ്റിൽ റുഡോൾഫ് ഉൾപ്പെടുത്തി.

2003 ൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച റുഡോൾഫ് 48 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിന മത്സരങ്ങളും ഒരു ടി20യും രാജ്യത്തിന് വേണ്ടി കളിച്ചിട്ടുള്ള റുഡോൾഫ് മൂന്ന് ഫോർമാറ്റിൽ നിന്നും ആറ് സെഞ്ചുറിയും 18 ഫിഫ്റ്റിയുമടക്കം 3,802 റൺസ് നേടിയിട്ടുണ്ട്.

റിക്കി പോണ്ടിങിനെ ഏറ്റവും മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്ത റുഡോൾഫ് മുൻ ശ്രീലങ്കൻ ബാറ്റ്‌സ്മാൻ കുമാർ സംഗക്കാരയാണ് എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്നും വ്യക്തമാക്കി. ഏറ്റവും മികച്ച സ്പിന്നറായി മുത്തയ്യ മുരളീധരനെ തിരഞ്ഞെടുത്തപ്പോൾ ഏറ്റവും മികച്ച ഫീൽഡറായി എബി ഡിവില്ലിയേഴ്സിനെയും അദ്ദേഹം തിരഞ്ഞെടുത്തു.

166 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 55.37 ശരാശരിയിൽ 45 സെഞ്ചുറിയും 58 ഫിഫ്റ്റിയുമടക്കം 13,289 റൺസ് നേടിയിട്ടുള്ള കാലിസ് 292 വിക്കറ്റും വെള്ളകുപ്പായത്തിൽ നേടിയിട്ടുണ്ട്. ഏകദിന 44.36ശരാശരിയിൽ 17 സെഞ്ചുറിയും 86 ഫിഫ്റ്റിയുമടക്കം 11,579 റൺസ് നേടിയ കാലിസ് 31.79 ബൗളിങ് ശരാശരിയോടെ 273 വിക്കറ്റും നേടിയിട്ടുണ്ട്.