Skip to content

ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ, ഇർഫാൻ പത്താൻ പറയുന്നു

മഹേന്ദ്ര സിങ് ധോണി വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ബിസിസിഐയെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ.

ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം എം എസ് ധോണി പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഐ പി എല്ലിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങവെയാണ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഐ പി എൽ ഏപ്രിൽ 15 ലേക്ക് മാറ്റിവെച്ചത്. എന്നാൽ ഐ പി എൽ ഈ വർഷം നടത്തിയേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി അടക്കമുള്ളവർ ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എം എസ് ധോണിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു..

” തീർച്ചയായും ധോണി കളിക്കണം. നമുക്ക് ലഭിച്ചതിൽ ഏറ്റവും അതിശയിപ്പിക്കുന്ന ക്രിക്കറ്ററാണ് ധോണി. രാജ്യത്തിന് വേണ്ടി മികച്ച പ്രകടനമാണ് ധോണി കാഴ്ച്ചവെച്ചിട്ടുള്ളത് ഒപ്പം ലോക ക്രിക്കറ്റിനും ഒരുപാട് സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. എന്നാൽ ധോണിയെ തിരികെ ടീമിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ടീമിൽ സ്ഥിരമായി കളിക്കുന്ന കെ എൽ രാഹുൽ, റിഷാബ് പന്ത് എന്നിവർക്കെതിരായ അനീതിയാകുമോ എന്ന ചോദ്യം ഉയർന്നേക്കാം അതിന് ഉത്തരം നൽകേണ്ടത് ബിസിസിഐയാണ് ” പത്താൻ പറഞ്ഞു.