Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ജോസ് ബട്ട്ലർ

ടെസ്റ്റ് ക്രിക്കറ്റിൽ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സ്‌കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ വെള്ളംകുടിപ്പിച്ച ബൗളറാരെന്ന കാര്യം ബട്ട്ലർ വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറും നിലവിലെ ഐസിസി ഒന്നാം നമ്പർ ബൗളറുമായി പാറ്റ് കമ്മിൻസ് തന്നെ.

( Picture Source : Twitter )

കമ്മിൻസ് വളരെ വേഗമേറിയ ബൗളറാണെന്നും മികച്ച പേസിനൊപ്പം കൃത്യതയയോടെയാണ് കമ്മിൻസ് പന്തെറിയുന്നതെന്നും കഴിവിനൊപ്പം മികച്ച അഗ്രഷനും കമ്മിൻസിനുണ്ടെന്നും അഭിമുഖത്തിൽ ബട്ട്ലർ പറഞ്ഞു.

ശക്തമായ ബൗളിങ് നിരയാണ് ഓസ്‌ട്രേലിയയുടേതെന്നും കമ്മിൻസിനും ഹേസൽവുഡിനുമൊപ്പം സ്പിന്നർ നേഥൻ ലയണിന്റെ സാന്നിദ്ധ്യം അവരെ കൂടുതൽ മികവുറ്റ ടീമാക്കിയെന്നും ജോസ് ബട്ട്ലർ കൂട്ടിച്ചേർത്തു.