Skip to content

നായകനെന്ന നിലയിൽ കരിയറിൽ ഏറ്റവും തളർത്തിയ സംഭവം അതാണ് ; ഇന്ത്യയ്‌ക്കെതിരായ വിവാദം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയയ്ക്ക് രണ്ട് ഏകദിന ലോകക്കപ്പ് സമ്മാനിച്ച നായകനാണ് മുൻ നായകൻ റിക്കി പോണ്ടിങ്. 2008 ലെ ‘മങ്കിഗേറ്റ്’ വിവാദത്തെ തന്റെ ക്യാപ്റ്റൻസിയുടെ ഏറ്റവും താഴ്ന്ന സംഭവമായി പോണ്ടിങ് വെളിപ്പെടുത്തി, കാരണം ആ സമയത്ത് എന്താണ് സംഭവിച്ചതെന്ന് തനിക്ക് നിയന്ത്രണമിലയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സിഡ്‌നിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ടിനെ വംശീയമായി അധിക്ഷേപിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിനെതിരെയാണ് വിവാദം ഉയർന്നത്.

” മങ്കിഗേറ്റ് ഒരു പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ കരിയറിലെ ഏറ്റവും മോശം സംഭവമാണ്. 2005 ലെ ആഷസ് പരമ്പര നഷ്ടപ്പെടുന്നത് കഠിനമായിരുന്നു, പക്ഷേ എനിക്ക് അതിന്റെ പൂർണ നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ മങ്കിഗേറ്റ് കാര്യത്തിനിടയിൽ എന്താണ് സംഭവിച്ചതെന്നത് എനിക്ക് പൂർണ്ണ നിയന്ത്രണത്തിലായിരുന്നില്ല. ” സ്കൈസ്‌പോർട്‌സ് പോഡ്കാസ്റ്റിൽ സംസാരിക്കവെ പോണ്ടിങ് പറഞ്ഞു.

ഐസിസി ഇടപെടുന്നതിനുമുമ്പ് ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയ സംഭവം ഇരു ടീമുകളും തമ്മിൽ വളരെയധികം അകൽച്ച സൃഷ്ടിച്ചു. സച്ചിൻ ഉൾപ്പെടെയുള്ളവരുടെ നിർണായക മൊഴിയുടെ അടിസ്‌ഥാനത്തിൽ അന്നത്തെ സംഭവത്തിൽ ഐസിസി ഹർഭജനെ കുറ്റവിമുക്തനാക്കിയിരുന്നു.അതിന് ശേഷം പെർത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് തോറ്റതോടെ സംഭവം കൂടുതൽ വഷളായെന്നും അദ്ദേഹം പറഞ്ഞു.