Skip to content

കോച്ചാകാനില്ല, ബംഗ്ലാദേശിനോട് സഞ്ജയ് ബംഗാർ

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലക നിരയിലേക്കുള്ള ക്ഷണം നിരസിച്ച് മുൻ ഇന്ത്യൻ താരവും മുൻ ഇന്ത്യൻ സഹപരിശീലകനും കൂടിയായ സഞ്ജയ് ബംഗാർ. ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ബാറ്റിങ് ഉപദേഷ്ടാവായാണ് സഞ്ജയ് ബംഗാറിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പരിഗണിച്ചത്.

” എട്ട് ആഴ്ച്ചയ്ക്ക് മുൻപ് അവർ എനിക്ക് ഈ പൊസിഷൻ ഓഫർ ചെയ്തിരുന്നു. എന്നാൽ തൽക്കാലത്തേക്ക് ഞാൻ സ്റ്റാർ സ്പോർട്സുമായുള്ള കരാറിൽ ധാരണയിലെത്തിയിരിക്കുകയാണ് അവരുമായുള്ള കരാർ പ്രൊഫഷണലായും വ്യക്തിപരമായുള്ള എന്റെ ചുമതലകൾ ബാലൻസ് ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഭാവിയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ” സഞ്ജയ് ബംഗാർ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 12 ടെസ്റ്റ് മത്സരവും 15 ഏകദിന മത്സരവും കളിച്ചിട്ടുള്ള ബംഗാർ 2014 മുതൽ കഴിഞ്ഞ വർഷം വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകൻ കൂടിയായിരുന്നു.