Skip to content

ബോൾ സ്പിൻ ചെയ്യാൻ പോലും അറിയാത്ത താരത്തിനെ എന്തിന് ടീമിലെടുത്തു ; ഇന്ത്യൻ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഹർഭജൻ സിങ്

ഇന്ത്യൻ ടീം സെലക്ഷൻ പാനലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ജലജ് സക്സേന വഖാരെ എന്നിവരെ മാറ്റി നിർത്തി യുവ താരം വാഷിങ്ടണ് സുന്ദറിനെ ടീമിലെടുത്തതാണ് ഹർഭജൻ സിങ്ങിനെ ചൊടിപ്പിച്ചത്. 2017 ലെ തന്റെ കന്നി ഐപിഎൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച വാഷിംഗ്ടൺ അതേ വർഷം തന്നെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിരുന്നു, അതിനുശേഷം ഇന്ത്യയുടെ ടി20 ഐയിൽ ഒരു പതിവ് സാന്നിധ്യമാണ്.ഡൊമെസ്റ്റിക് മത്സരങ്ങളിൽ സക്‌സേനയുടെയും വഖാരെയുടെയും പ്രകടനത്തെ പ്രശംസിച്ച ഹർഭജൻ. സ്പിൻ ഡിപ്പാർട്ട്‌മെന്റിലെ ഇന്ത്യയുടെ സമീപകാല പ്രകടനത്തെ അദ്ദേഹം കുറ്റപ്പെടുത്തി. വാഷിംഗ്ടണിനെപ്പോലെ സക്സേനയ്ക്കും ബാറ്റ് ചെയ്യാനാകുമെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി.” അവർ പന്ത് സ്പിൻ ചെയ്യാൻ അറിയാത്ത വാഷിംഗ്ടൺ സുന്ദർ പോലുള്ള ആളെ തിരഞ്ഞെടുക്കുന്നു. എനിക്ക് അത് മനസ്സിലാകുന്നില്ല. സ്പിൻ ചെയ്യാൻ അറിയുന്ന ഒരു ബോളറെ നിങ്ങൾ പ്രോത്സാഹിപ്പിക്കാത്തതെന്താണ്, അവർക്ക് ബാറ്റ്സ്മാനെ വശീകരിക്കാനും സ്റ്റമ്പിംഗ് നടത്താനും കഴിയും. വാഷിംഗ്ടണിന് അൽപ്പം ബാറ്റ് ചെയ്യാൻ കഴിയുമെങ്കിൽ ശരിയായ സ്പിന്നർ കൂടിയായ സക്സേനയ്ക്കും കഴിയും ” ഹർഭജൻ പറഞ്ഞു.ബോളർമാർക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട് നിങ്ങൾ അവരെ വികസിപ്പിക്കണം. സക്സേന എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് അറിയണം? അദ്ദേഹമോ വഖാരോ ഷഹബാസ് നദീമോ വിക്കറ്റ് വീഴ്ത്തിയെന്ന തെറ്റാണോ ചെയ്തത്? ” അദ്ദേഹം പറഞ്ഞു.