Skip to content

അമിതമായി പ്രതിരോധിച്ച് കളിക്കുന്നത് കൊണ്ട് കാര്യമുണ്ടെന്ന് കരുതുന്നില്ല ; ഇന്ത്യൻ താരങ്ങളോട് ബാറ്റിങ് ശൈലി മാറ്റാൻ ക്യാപ്റ്റന്റെ ഉപദേശം

അമിതമായി പ്രതിരോധിച്ച് കളിക്കുന്ന ബാറ്റിങ് ശൈലി മാറ്റാൻ ന്യുസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾക്ക് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഉപദേശം. പ്രതിരോധിച്ച് കളിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുനില്ലെന്ന് കോഹ്ലി പറഞ്ഞു.

” നമ്മുടെ ബാറ്റിംഗ് സമീപനത്തിൽ മാറ്റം ആവശ്യമാണ്. കൂടുതൽ ജാഗ്രതയോടെ പ്രതിരോധിച്ച് കളിക്കുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇതിലൂടെ നിങ്ങൾ ഷോട്ടുകൾ കളിക്കുന്നതിൽ പരാജയപ്പെടുകയാണ്. പച്ചപ്പ് നിറഞ്ഞ പിച്ചാണെങ്കിൽ ഞാൻ കൗണ്ടർ അറ്റാക്ക് ചെയ്താണ് കളിക്കുക, ഇത് ടീമിനെ മുന്നോട്ട് നയിക്കാൻ സഹായിക്കും.” കോഹ്ലി പറഞ്ഞു.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അമിതമായി പ്രതിരോധത്തിൽ ഊന്നിയാണ് പൂജാര ബാറ്റ് ചെയ്തത്. 81 പന്തിൽ 11 റൺസ് നേടിയ പൂജാര ഒടുവിൽ ട്രെന്റ് ബോൾട്ടിന്റെ ഇൻ സ്വിങറിൽ ബൗൾഡ് ആവുകയായിരുന്നു. ജാഗ്രത പുലർത്തുന്ന സമീപനം ഒരിക്കലും ഫലപ്രദമാകുമെന്ന് ഞാൻ കരുതുന്നില്ല, പ്രത്യേകിച്ച് വിദേശ പിച്ചുകളിൽ കോഹ്ലി കൂട്ടിച്ചേർത്തു.